പുതിയ മോഡലില്‍ അസ്യൂസ് ക്രോംബുക്ക് ലാപ്ടോപ്പുകള്‍ ലക്ഷ്യമിടുന്നത് മിതമായ ആവശ്യക്കാരെ
Chromebook ലാപ്ടോപ്പുകളുടെ ആറ് പുതിയ മോഡലുകള്‍ അസൂസ് വ്യാഴാഴ്ച പുറത്തിറക്കി. പഠനം, ജോലി അല്ലെങ്കില്‍ വിനോദം പോലുള്ള ആവശ്യങ്ങള്‍ക്കായി മിതമായ നിരക്കില്‍ ലാപ്‌ടോപ്പുകള്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് ഈ ശ്രേണി. ഇവയില്‍ ടച്ച് സ്‌ക്രീനും അല്ലാത്തവയും അടങ്ങുന്ന ശ്രേണിയാണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച ഡിസ്പ്ലേ അനുഭവത്തിനായി 80 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം പുതിയ ക്രോംബുക്ക് ശ്രേണി വാഗ്ദാനം ചെയ്യുന്നുവെന്നും തായ്വാന്‍ കമ്പനി പറയുന്നു.
പുതിയ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് അസൂസ് ക്രോംബുക്ക് സി 223. 17,999 രൂപയാണ് വില. ടച്ച് അല്ലാത്ത വിഭാഗത്തിലുള്ള അസൂസ് ക്രോംബുക്ക് സി 423 19,999 രൂപയ്ക്ക് ലഭ്യമാകും. നോണ്‍-ടച്ച് മോഡലായ Chromebook C523 ന് 20,999 രൂപയാണ് വില.
Chromebook C423, C523 എന്നിവയുടെ ടച്ച് വേരിയന്റുകള്‍ യഥാക്രമം 23,999 രൂപയിലും 24,999 രൂപയിലും ഇന്ത്യയില്‍ ലഭ്യമാണ്. അസൂസ് ക്രോംബുക്ക് ഫ്‌ലിപ്പ് സി 214 ലാപ്ടോപ്പ് 23,999 രൂപയ്ക്ക് ലഭിക്കും. പുതിയ Chromebook ലാപ്ടോപ്പുകള്‍ ജൂലൈ 22ന് രാവിലെ 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാകുമെന്നെും കമ്പനി അറിയിച്ചു.